ഒളവട്ടൂര്‍ കലണ്ടര്‍ 2022 പ്രകാശനം ചെയ്തു

ഒളവട്ടൂര്‍ : ഐഡിയല്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ഐ.സി.എ.) പുറത്തിറക്കിയ 2022 വര്‍ഷത്തെ
ഒളവട്ടൂര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു.തടത്തില്‍ പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റര്‍
പ്രകാശനം നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. എ.ജെ. സജീന,ഡോ. സുധീരന്‍ ചീരക്കോട,
ടി. ആലി ഹാജി, എം.കെ. സ്വാലിഹ് മാസ്റ്റര്‍, യു.കെ.എം. അബ്ദുല്‍ ഗഫൂര്‍,ഷിനോദ് മണ്ണാറക്കല്‍, കെ.ടി. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
ഒളവട്ടൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒപ്പിയെടുത്ത മനോഹരമായ ദൃശ്യങ്ങള്‍ കലണ്ടറിന്റെ ഓരോ പേജിലും മുഖച്ചിത്രമായി നല്‍കിയിട്ടുണ്ട്.മേത്തരം കടലാസില്‍ അച്ചടിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ ഒളവട്ടൂരിന്റെ എല്ലാ ഭാഗങ്ങളിലും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.ഐ.സി.എ.യുടെ ജീവകാരുണ്യ-
സേവനപ്രവര്‍ത്തനനിധിയിലേക്ക് നാട്ടുകാരുടെ ഉദാരമായ സംഭാവനകള്‍ അതോടൊപ്പം സ്വീകരിക്കുന്നുണ്ട്.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]