വിദ്യാലയം പ്രതിഭകളിലേക്ക് മലപ്പുറം കോട്ടപ്പടി ബോയ്‌സ് സ്‌കൂളില്‍ പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മലപ്പുറം കോട്ടപ്പടി ഗവ.ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയ വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടി പി.ഉബൈദുള്ള എം.എല്‍ എ ഉദ്ഘാടനം ചെയ്തു.
പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് അദ്ദേഹം ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ കൃഷ്ണദാസ് പി , ഹെഡ്മിസ്ട്രസ് സാലി ജോര്‍ജ് ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് പി.എം. ഫസല്‍ അധ്യാപകരായ കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

Sharing is caring!