മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്റെ മകള്‍ വിവാഹിതായായി

മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്റെ മകള്‍ വിവാഹിതായായി

താനൂര്‍ എം.എല്‍.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്റെ മകള്‍ വിവാഹിതായായി. വിവാഹം തിരൂരിലെ ഖത്തര്‍ ഓഡിറ്റോറിയത്തില്‍വെച്ചാണ് നടന്നത്. ബംഗാളിലെ പരമ്പരാഗത ചടങ്ങോടെ ബുധനാഴ്ച രാത്രി നടത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയും മാങ്ങാട്ടിരിയില്‍ താമസക്കാരനുമായ മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ ജനാര്‍ദ്ദനന്‍ പേരാമ്പ്രയുടെയും പി. രാജിയുടെയും മകള്‍ ഗായത്രി ജനാര്‍ദനന് മിന്നുകെട്ടാനാണ് ബംഗാളില്‍ നിന്ന് സുദീപ്‌തേ ദേ എത്തിയത്.
ഇരുവരും ജോലിക്കിടയിലാണ് പരിചയപ്പെട്ടത്. ബില്‍ കാഷ് കുമാര് ദേവിയുടെയും ദീപാലി ദേയുടെയും മകനാണ് സുദീപ്‌തേ ദേ. ഇദ്ദേഹം ബെംഗളൂരുവില്‍ സ്ഫുട്‌നിക് വാക്‌സിന്‍ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഗായത്രി വെറ്ററിനറി ഡോക്ടറാണ്. ഇരുവരും യു.കെ.യിലാണ് പഠിച്ചത്.

പൂജകളോടെയാണ് വിവാഹം തുടങ്ങിയത്. ആദ്യം വരന്‍ വധുവിനെ കാണാതെ മറ്റൊരിടത്ത് മാറിയിരുന്നു. തുടര്‍ന്ന് വിവാഹ വസ്ത്രമണിഞ്ഞ് വരനെ വിവാഹവേദിയിലേക്ക് ആനയിച്ചു. വധുവിനെ പല്ലക്കിന് സമാനമായ പലകയില്‍ കയറ്റിയിരുത്തി വെറ്റില കൊണ്ട് മുഖം മറച്ച് ബന്ധുക്കള്‍ വിവാഹവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് മാലയിട്ടു. വിവാഹം നിശ്ചയിച്ചാല്‍ സന്തോഷസൂചകമായി അണിയിച്ചൊരുക്കിയ ഒരു മത്സ്യത്തെ വരന്റെ വീട്ടിലേക്കും തുടര്‍ന്ന് വധുവിന്റെ വീട്ടിലേക്ക് തിരിച്ചു വേറൊരു മത്സ്യവും കൊടുത്തയക്കുന്ന ചടങ്ങും ഇവര്‍ക്കുണ്ട്. ഹില്‍സ, രോഹു എന്നീ മത്സ്യങ്ങളാണ് കുടുംബത്തിന്റെ സാമ്പത്തിക നിലക്കനുസരിച്ച് കൊടുത്തയക്കുക. മത്സ്യത്തിന് സാരിയുടുപ്പിച്ച് കമ്മലണിയിച്ച് സിന്ദൂരം ചാര്‍ത്തിയാണ് അലങ്കരിക്കുക. വ്യാഴാഴ്ച കേരളത്തിന്റെ പരമ്പരാഗതചടങ്ങുകളോടുകൂടിയ വിവാഹം നടന്നു. ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹ്മാനും പങ്കെടുത്തു.

 

Sharing is caring!