മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വിസ് പുനരാരംഭിച്ചു

മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വിസ് പുനരാരംഭിച്ചു

മലപ്പുറത്ത് നിന്ന് ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മലപ്പുറം-ഊട്ടി കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വിസ് പുനരാരംഭിച്ചു.അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ വീണ്ടും തുടങ്ങിയതോടെയാണ് ഊട്ടി വണ്ടിക്ക് പച്ചക്കൊടി കിട്ടിയത്. മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ഏക അന്തര്‍ സംസ്ഥാന സര്‍വിസ് കൂടിയാണിത്. രാവിലെ 11നാണ് ബസ് ഊട്ടിയിലേക്ക് പുറപ്പെടുക. വൈകുന്നേരം 4.15ഓടെ എത്തും. 4.40ന് മടങ്ങി രാത്രി 9.45ന് മലപ്പുറത്ത് തിരികെയെത്തും.

 

Sharing is caring!