14കാരിയെ ഗര്‍ഭിണിയാക്കിയ 19കാരന് ജാമ്യമില്ല

മഞ്ചേരി : പതിനാലുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 19 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പൊന്നാനി സൗത്ത് തെക്കെപുറം പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാക്കിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. പൊന്നാനി ഗവണ്മെന്റ് വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]