അനധികൃത ബൈക്ക് യാത്ര : അൻപത് ബൈക്കുകൾ പിടികൂടി.

എടപ്പാൾ : മേഖലയിലെ വിവിധ വിദ്യാലയങ്ങൾക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ അൻപതോളം ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെയും ,മൂന്ന് പേരെ വെച്ചും യാത്ര ചെയ്തതും , അമിത വേഗതയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തത്. മേഖലയിലെ സ്കൂളുകൾക്ക് സമീപം പൂവാല ശല്യം രൂക്ഷമായതിനെ പോലീസ് പരിശോധന കർശമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായായി നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ കുടുങ്ങിയത്.
ഫോട്ടോ: പൊലീസ് പിടികൂടിയ ബൈക്കുകൾ
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]