‘വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ട തീരുമാനം റദ്ദാക്കുക’ സമസ്ത വഖഫ് മുതവല്ലി സംഗമം വ്യാഴം

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുതവല്ലിമാരുടെയും മഹല്ല് മദ്രസാ ഭാരവാഹികളുടെയും സംഗമം വ്യാഴം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷകഘടകങ്ങളായ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്രസാ മാനേജ്മെന്റ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗമം. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിവേചനപരവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാ ണ്. കേന്ദ്ര വഖഫ് നിയമത്തിന്റെ ലംഘനമാണ്. നിയമപരമായി നിലനില്‍ക്കാത്തതാണ് ഈ തീരുമാനം. മുസ്ലിംകളുടെ സംവരണാനുകൂല്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു നിയമ നിര്‍മാണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് ഈ തീരുമാനമെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡാണ് കേരളത്തിലേത്. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന് കുട്ടി ഫൈസി, സമസ്ത കേരള മദ്രസാ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാര് വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി.അബ്ദുറഹ്മാന് മുസ്ലിയാര്, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന് പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യതുല്‍ ഖുത്വബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]