പുരുഷന്‍മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍

പുരുഷന്‍മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍

മലപ്പുറം: പുരുഷന്‍മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീന്‍ (27) എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പോലീസ് പിടിയിലായത്. വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. പുരുഷന്‍മാര്‍ നാട്ടിലല്ലാത്ത വീടുകള്‍ ദിവസങ്ങളോളം നിരിക്ഷിച്ചാണ് പ്രതി ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. പ്രദേശത്തെ ഇത്തരം വീടുകളുഴട കുളിമുറി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കിയാണ് പ്രതി അവിടെ ക്യാമറ ഒളിപ്പിച്ചുവെച്ച് ദൃശ്യം പകര്‍ത്തിയതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളെ പ്രതി ഭീഷണിപ്പെടുത്തി പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിപ്പിച്ചതായും സൂചനകളുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിക്കടവ് സബ്ബ് ഇന്‍സ്പെക്ടര്‍ . ടി.അജയകുമാര്‍, പോലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ
നിലമ്പൂര്‍ കോടതി യില്‍ ഹാജരാക്കി.

 

Sharing is caring!