ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലപ്പുറത്തെ 19കാരന്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലപ്പുറത്തെ 19കാരന്‍ മരിച്ചു

മലപ്പുറം : മലപ്പുറം ഇരുമ്പുഴി ജലാലിയ മദ്രസ്‌ക്കു സമീപത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19കാരന്‍ മരിച്ചു. കോഡൂര്‍ ചെമ്മന്‍ക്കടവ് നെടുമ്പോക്ക് സ്വദേശി തൂവമ്പാറ മനോജിന്റെ മകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടു മണിയോടെ ഇരുമ്പുഴിയിലാണ് അപകടം. മാതാവ് നിഷയുടെ മഞ്ചേരിയിലെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന സഹോദരിയായ ശില്‍പയെ ബൈക്കില്‍ കൊണ്ടുംപോകും വഴിയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സിദ്ദാര്‍ത്ഥിനെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവിടെ നിന്നും വിദഗ്ദ ചികിത്സക്കായി ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്തര മണിയോടെ മരണപ്പെടുകയായിരുന്നു. മഞ്ചേരി എസ് ഐ പി കെ കമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശില്പയാണ് മരിച്ച സിദ്ദാര്‍ത്ഥിന്റെ ഏക സഹോദരി.
അപകടത്തില്‍ കൂട്ടിയിടിച്ച മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്: മനോജ്, മാതാവ്: നിഷ. സഹോദരി: ശില്‍പ.

 

 

Sharing is caring!