മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

മലപ്പുറം ഹാജിയാര്‍പള്ളി  മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ഹാജിയാര്‍പള്ളി പള്ളിക്കല്‍ മുനവ്വറലി – ഫമിത ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഫമിതയുടെ ഇരുമ്പുഴി വടക്കുമുറിയിലുള്ള വീട്ടിലാണ് സംഭവം. രാവിലെ അഞ്ചുമണിയോടെ മുലയൂട്ടി കിടത്തി ഉറക്കിയതായിരുന്നു കുഞ്ഞിനെ. ആറുമണിയോടെയാണ് മരിച്ചതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹോദരി : ഹഫ്‌സ. എസ് ഐ വി സി കൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!