സെന്‍ട്രല്‍സെക്ടര്‍ സ്‌കോളര്‍ഷിപ്പ് സര്‍ക്കാരിനെതിരെ എം.എസ്.എഫിന് വിജയം: കബീര്‍ മുതുപറമ്പും ജനറല്‍ സെക്രട്ടറി വി.എ വഹാബും
മലപ്പുറം: സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ നിന്നും മുസ്്‌ലിം ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ നടപടിയില്‍ നിന്നും സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നത് എം.എസ്.എഫിന്റെ പോരാട്ട വിജയമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും ജനറല്‍ സെക്രട്ടറി വി.എ വഹാബും പ്രസ്താവിച്ചു.
പ്ലസ്ടു പരീക്ഷയില്‍ എന്‍പത് ശതമാനമോ കൂടുതലോ മാര്‍ക്ക് നേടിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും 10,000 രൂപയുള്ള സെന്‍്ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്ന സ്ഥിതിയാണുണ്ടായത്. ഇതിനെതിരെ കഴിഞ്ഞ ദിവസം എം.എസ്.എഫ് പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ കോലം കത്തിക്കുകയും തുടര്‍ന്ന് സമരം കാമ്പസുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വഴികളില്ലാതെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. തീരുമാനത്തിന് പിന്നില്‍ ന്യൂനപക്ഷ വിഭാഗത്തെ തകര്‍ക്കുകയെന്ന സംഘി അജണ്ട തന്നെയാണ്. എന്നാല്‍ പ്രതിഷേധം കടുത്തതോടെ കേരളം ഭരിക്കുന്ന സര്‍ക്കാരിന് യു ടേണ്‍ അടിക്കുകയല്ലാതെ മറ്റു വഴിയില്ലാതായെന്നും അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി നല്‍കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]