വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം : 63 കാരന് ജാമ്യമില്ല
മഞ്ചേരി : വീട്ടമ്മയെ തടഞ്ഞു നിര്‍ത്തി വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടിയും കമ്പിപ്പാരകൊണ്ട് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എടക്കര പയമ്പക്കുന്ന് പാലക്കാത്തടത്തില്‍ മത്തായി എന്ന ജോര്‍ജ്ജ് (63)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഒക്‌ടോബര്‍ 26നാണ് കേസിന്നാസ്പദമായ സംഭവം. എടക്കര പാലേമാട് പയമ്പക്കുന്ന് മത്തായിയുടെ ഭാര്യ വസന്തകുമാരി (62) ആണ് പരാതിക്കാരി. അക്രമത്തില്‍ പരാതിക്കാരിയുടെ വലതു കൈ, മൂക്ക്, താടി എന്നിവയുടെ എല്ല് പൊട്ടിയിരുന്നു. ഇക്കഴിഞ്ഞ രണ്ടിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]