കാലിക്കറ്റിൻ്റെ പരീക്ഷകൾ മാറ്റി എന്നത് വ്യാജ പ്രചാരണം: പരാതി നൽകുമെന്ന് അധികൃതർ

കാലിക്കറ്റിൻ്റെ പരീക്ഷകൾ മാറ്റി എന്നത് വ്യാജ പ്രചാരണം: പരാതി നൽകുമെന്ന് അധികൃതർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. പരീക്ഷകൾ മാറ്റിയിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റിധരിക്കപ്പെടരുതെന്നും പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു.
നവംബർ 29 മുതൽ ഡിസംബർ നാല് വരെയുള്ള പരീക്ഷകൾ മാറ്റി എന്നു കാണിച്ച് കൺട്രോളറുടെ പേരിലാണ് വ്യാജ വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷകൾ അട്ടിമറിച്ച് സർവകലാശാ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കത്തിനെതിരെ സൈബർ പോലീസിന് പരാതി നൽകുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.

Sharing is caring!