മലപ്പുറം കുറ്റിപ്പുറത്ത് അലര്‍ജിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചതില്‍ ദുരൂഹത പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് അലര്‍ജിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചതില്‍ ദുരൂഹത. പോലീസ് അന്വേഷണം തുടങ്ങി. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കണ കടവ് സ്വദേശി അസ്ന (27) ആണ് മരിച്ചത്. രോഗിയെ പരിശോധിച്ച ഡോക്ടറെയും പൊലീസ് ചോദ്യം ചെയ്തതോടൊപ്പം വാക്സിനേഷന് സംബന്ധിച്ച രേഖകളും, ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പോലീസ് ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുംരേഖപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. തിരൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് അന്വേഷണം
കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കണ കടവ് സ്വദേശി അസ്ന (27) ആണ് മരിച്ചത്.ബുധനാഴ്ച്ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ വെച്ച് നടന്ന വാക്സിനേഷന് ക്യാമ്പില്‍ നിന്ന് യുവതി വാക്സിന് എടുത്തിരുന്നു.വ്യാഴാഴ്ച്ച ദേഹാസ്വസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ട യുവതി വൈകിട്ടോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.ഒ.പി യിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അലര്‍ജിക്കുള്ള രണ്ട് ഡോസ് ഇഞ്ചക്ഷന് എടുത്ത് മിനിറ്റുകള്‍ക്കകം യുവതി ബോധരഹിതയായി.തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സില്‍ തൃശൂരിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച മെച്ചപ്പെട്ട ചികിത്സിക്കായി യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ തന്നെ ചികിത്സ തുടരുകയായിരുന്നു.ഇതിനിടെ ശനിയാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. മൂന്ന് മാസം മുന്‍പാണ് യുവതിക്ക് കോവിഡ് ബാധിച്ചത്. ഇതിനു ശേഷമാണ് വാക്സിന് സ്വീകരിച്ചത്. വാക്സിന് സ്വീകരിച്ച ശേഷം അലര്‍ജിക്കുള്ള കുത്തിവെപ്പ് എടുത്തതാണ് ആരോഗ്യനില വഷളാക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]