തിരൂരില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്ത യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന്
തിരൂരിൽ ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്ത യുവാവിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്. തിരൂര്‍ കട്ടച്ചിറ കൊല്ലത്ത് പറമ്പില്‍ റാഷിദാണ് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. സ്മാള്‍ ലോണ്‍ – ക്രെഡിറ്റ് ലോണ്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത റാഷിദിന് കഴിഞ്ഞ 10ന് 3000 രൂപ വായ്പ ലഭിച്ചിരുന്നു. വായ്പക്കായി റാഷിദിെന്റ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നല്‍കിയിരുന്നു. ഈ പണം തിരിച്ചടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 17 ന് റാഷിദിന്റെ അനുമതിയില്ലാതെ വീണ്ടും 2980 രൂപ അക്കൗണ്ടില്‍ വന്നു.
തിരൂരിലെ റാഷിദ് ആവശ്യപ്പെടാതെ പണം വന്നത് അറിയിച്ചപ്പോള്‍ 5000 രൂപ ഉടന്‍ അയച്ചില്ലെങ്കില്‍ ഫോട്ടോ എഡിറ്റ് ചെയ്ത് കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ച് കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി. വീണ്ടും 3000 രൂപ തിരിച്ചടച്ചിട്ടും പണം കിട്ടിയില്ലെന്നും 5000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ട് റാഷിദിെന്റ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. റാഷിദിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള നിരവധി പേര്‍ക്കാണ് വാട്സ് ആപ്പ് വഴി ഫോട്ടോ അയച്ചത്. ഇവരുടെ നമ്പറില്‍ വിളിച്ചാല്‍ കണക്ട് ചെയ്യാന്‍ കഴിയുന്നില്ല. തട്ടിപ്പ് സംഘത്തിനെതിരെ റാഷിദ് തിരൂര്‍ പൊലീസില്‍ പരാതി നല്കി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]