മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പെണ്‍കുട്ടികളുടെവിവാഹം കഴിപ്പിച്ച് നല്‍കി മലപ്പുറത്തെ യുവ സംരംഭകന്‍

മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പെണ്‍കുട്ടികളുടെവിവാഹം കഴിപ്പിച്ച് നല്‍കി മലപ്പുറത്തെ യുവ സംരംഭകന്‍

മങ്കട : മകളുടെ വിവാഹത്തോടനുബന്ധിച്ച് 3 പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ച് നല്‍കി യുവ വ്യവസായി . മങ്കട സ്വദേശിയായ പള്ളിയാലില്‍ തൊടി സലാമാണ് തന്റെ മകളായ നിഹാല ജബിന്റെ വിവാഹത്തിന്റെ മുന്നോടിയായി മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത്. ഡിസംബറിലാണ് നിഹാലജബിന്റെ വിവാഹം. ചങ്ങലീരി ഹസ്‌ന അബൂതാഹിര്‍ , വടശ്ശേരി പുറം ഫാത്തിമത്ത് സജ്‌ല ഷാഹിദ് അരക്കുപറമ്പ്, കുമരംപുത്തൂര്‍ ജാസ്മിന്‍ കച്ചേരി പറമ്പ് മുഹമ്മദ് സക്കരിയ ദമ്പതികളുടെ വിവാഹമാണ് നടന്നത്. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കി. പിടി അബൂബക്കര്‍ ഹാജി, പി.ടി സലാം, പഴേരി ഷരീഫ് എന്നിവര്‍ പങ്കെടുത്തു

 

Sharing is caring!