ഓപ്പറേഷന്‍ കുബേര കുറ്റിപ്പുറത്ത് രണ്ട്‌പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ കുബേര കുറ്റിപ്പുറത്ത് രണ്ട്‌പേര്‍ അറസ്റ്റില്‍

കുറ്റിപ്പുറം :ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേരെ അറസ്റ്റില്‍ . നാഗപറമ്പ് ചെമ്മങ്ങാട്ട് വീട്ടില്‍ ഉദയകുമാര്‍(58), കാലടി പാറപ്പുറം കരുണക്കോട്ട് വീട്ടില്‍ മാധവന്‍ (70) എന്നിവരാണ് അറസ്റ്റിലായത്.
മാധവന്റെ വീട്ടില്‍ നിന്ന് 50000 ത്തോളം രൂപയും ബ്‌ളാങ്ക് മുദ്രപത്രങ്ങളും അനധികൃത പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് ഭാര്യ സത്യഭാമയെ കഴിഞ്ഞ വര്‍ഷം സമാന കേസില്‍ പിടികൂടിയിരുന്നു.
ഉദയകുമാറിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകള്‍ . മുദ്രപത്രങ്ങള്‍, പ്രോമിസറി നോട്ടുകള്‍, പാസ്‌പോര്‍ട്ട് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കു വേണ്ടി ഇടപാടുകള്‍ നടത്തുന്ന സത്യഭാമയുടെയും ഭര്‍ത്താവ് മാധവന്റെയും വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മാധവന്‍ പിടിയിലായത്. ഇയാളുടെ ഭാര്യ റെയ്ഡ് വിവരം അറിഞ്ഞ് ഒളിവില്‍ പോയി. ഉദയകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ അധികവും കാലടി ഭാഗത്തുള്ളവരുടെയാണ്

വട്ടിപ്പലിശക്കെതിരെയുള്ള പൊലീസ് നടപടി ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടന്ന പരിശോധനയില്‍ ഒരാളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം കൊടുമുടി പതിയംപറമ്പില്‍ വീട്ടില്‍ ശിഹാബ് (40) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മുദ്രപത്രങ്ങള്‍, ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍, എഗ്രിമെന്റ് പേപ്പറുകള്‍ എന്നിവ പിടികൂടി. കൊള്ളപ്പലിശക്കെതിരെ ഓപ്പറേഷന്‍ കുബേര പരിശോധന സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ട്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാലു സ്ഥലങ്ങളിലാണ് പരിശോധന. ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷ്,
സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ്, സുധീര്‍ ,സീനിയര്‍ സി.പി.ഒമാരായ ദീപക്, പത്മിനി, സുനില്‍ദേവ്, മോഹനന്‍, ബിനി, അബ്ദു, മനു ചാക്കോ, അന്‍സണ്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Sharing is caring!