കുറ്റിപ്പുറം കെ.എം.സി.ടി കോളേജിലെ റാഗിങ് 4വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കുറ്റിപ്പുറം കെ.എം.സി.ടി കോളേജിലെ റാഗിങ് 4വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കുറ്റിപ്പുറം : റാഗിംഗ് നിരോധന നിയമപ്രകാരം കുറ്റിപ്പുറം കെ.എം.സി.ടി കോളേജിലെ നാല് മൂന്നാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. ചെട്ടിപ്പടി പുതിയ നാലകത്ത് മുഹമ്മദ് അല്‍താഫ്( 21), വട്ടംകുളം പോട്ടൂര്‍ കളത്തില വളപ്പില്‍ മുഹമ്മദ് ഫാസില്‍ (20),കല്‍പകഞ്ചേരി തേവര്‍ പറമ്പില്‍ സുഹൈല്‍ ( 22), പുറത്തൂര്‍ മുട്ടന്നൂര്‍ പൂതേരി വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (21 ) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്. പരാതി പ്രിന്‍സിപ്പല്‍ റാഗിംഗ് വിരുദ്ധ മോണിട്ടറിംഗ് കമ്മിറ്റിക്ക് കൈമാറി. സമിതിയുടെ പരിശോധനയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് പൊലീസിന് പരാതി കൈമാറുന്നത്. ഇതോടെ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്യും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ ഇവര്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ കഴിയില്ല.

Sharing is caring!