മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം : കടയുടമയുടെ മകന് ജാമ്യമില്ല

മഞ്ചേരി: ഒമ്പതുവയസ്സുള്ള ബാലികയെ സൂപ്പര്‍മാര്‍ക്കറ്റിനകത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പന്തല്ലൂര്‍ മുടിക്കോട് കുന്നത്തു വീട്ടില്‍ മുഹമ്മദ് റാഫി (33)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയില്‍ മുടിക്കോട് അങ്ങാടിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 2021 ഒക്‌ടോബര്‍ 20ന് ഉച്ചക്ക് മൂന്ന് മണിക്കാണ് സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയ ബാലികയെ പ്രതി കടയ്ക്കകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മലപ്പുറം ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാണ്ടിക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ റഫീഖ് ഒക്‌ടോബര്‍ 28ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]