മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റത്തറ സ്വദേശി നല്ലാട്ട് രാമചന്ദ്രന്‍ (55)ആണ് മരിച്ചത്. ചട്ടിപ്പറമ്പിനടുത്ത് ചേങ്ങോട്ടൂര്‍ കാട്ടുങ്ങല്‍ചോലയില്‍ വെള്ളിയാഴ്ച രാവിലെയാണ് തെങ്ങില്‍ കയറുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ശേഷമാണ് മരണം സംഭവിച്ചത്.
ഭാര്യ സരോജിനി. മക്കള്‍: രതീഷ്, ജിതിന്‍ രാജ് (യു.എ.ഇ.), രമ്യ. മരുമകന്‍: രാജന്‍ വേങ്ങര.

Sharing is caring!