മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി

മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി

മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി.
മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് വേണ്ടിയുള്ള മിഷന്‍ തൗസന്‍ഡ് പദ്ധതിയാണ് നടപ്പാക്കി വരുന്നത്. വിവിധ വിഷയങ്ങളില്‍ പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയ ആസ്പിരന്‍സ് മീറ്റ് മലപ്പുറത്ത് നടത്തിയിരുന്നു.

ഇന്ത്യയുടെ ഇസ്ലാമിക വല്‍ക്കരണം ലക്ഷ്യം വെച്ച് തീവ്ര ഇസ്ലാമിക സംഘടനകള്‍ അണിയറയില്‍ തകൃതിയായ പ്രവര്‍ത്തനം നടത്തുന്നതിന്റെ വിവരങ്ങള്‍ ആണ് പുറത്ത് വരുന്നതെന്ന് ചൂണ്ടിക്കാട്ടി ജനം ടി.വിയുടെ ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇതിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യയുടെ ഇസ്ലാമിക വല്‍ക്കരണം ലക്ഷ്യം വെച്ച് തീവ്ര ഇസ്ലാമിക സംഘടനകള്‍ അണിയറയില്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നതെന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം നഗര സഭയുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ‘മിഷന്‍ 1000 ‘നു പിന്നിലും ഇത്തരത്തിലുള്ള സംഘടിത നീക്കം ആണെന്നാണ് സൂചന . അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യര്‍ത്ഥികളെ ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളില്‍ എത്തിക്കുക എന്നയെന്നണ് ലേഖനത്തില്‍ പറയുന്നത്. തിരഞ്ഞെടുത്ത 38 വിദ്യാര്‍ത്ഥികളില്‍ 30 ലധികം പേര്‍ക്കും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതായി നഗരസഭ അവകാശപ്പെടുന്നുണ്ട്. മതേതര മുഖം നല്‍കിയാണ് പദ്ധതിയെങ്കിലും ജമാ -അത്തെ ഇസ്ലാമി അജണ്ട തന്നെയാണ് ലീഗ് നേതാക്കള്‍ക്കും ഉള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങളെന്നുമുള്ള ജനം ടി.വിയുടെ ശുദ്ധ അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളുന്നതായും ലീഗ് നേതാക്കള്‍ പറഞ്ഞു.
അതോടൊപ്പം
സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം,നല്‍കിയ പ്രധാനി കൂടിയായ നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയാണ് മിഷന്‍ 1000 ത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും. സിഎഎ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കാനും മുജീബ് മുന്‍പന്തിയിലുണ്ടെന്നും
മുസ്ലിം ലീഗിലെ തീവ്രനിലപാടുകാരനായ ഇ ടി മുഹമ്മദ് ബഷീറിന്റെ സഹോദരീപുത്രന്‍ കൂടിയാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .
അതേ സമയം വര്‍ഗീയത പറഞ്ഞു തുടങ്ങാനുള്ള സംഘ് പരിവാറിന്റെ സ്റ്റാര്‍ട്ടിങ് ട്രബിളിന് പലപ്പോഴും പരിഹാരം കണ്ടെത്തുന്നത് സിപിഎമ്മാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു. കേരളത്തില്‍ നിന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് മുസ്ലിം വിദ്യാര്‍ഥികളെ എത്തിക്കാന്‍ മുസ്ലിം പദ്ധതിയെന്ന ബിജെപി പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ ഫിറോസിന്റെ പ്രതികരണം. ഇത്തരത്തിലുള്ള ആദ്യ പ്രസ്താവന നടത്തിയത് സിപിഎം നേതാവ് എളമരം കരീമാണെന്നും പ്രൊഫഷണല്‍ കോളേജിലെ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കുറിപ്പിറക്കിയതും സിപിഎമ്മാണെന്ന് അദ്ദേഹം ആരോപിച്ചു.
മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘ് പരിവാറിന് വഴിമരുന്നിട്ട് നല്‍കിയത് സിപിഎമ്മാണ്.’- ഫിറോസ് പറഞ്ഞു. ” സിപിഎം മുമ്പ് നടത്തിയ ക്യാമ്പയിന്‍ വളരെ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമാവുന്നു. അവരുള്ളിടത്ത് ബിജെപി വളരില്ല.” പി.കെ ഫിറോസ് പരിഹസിച്ചു.

Sharing is caring!