സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍

വളാഞ്ചേരി : സ്ത്രീത്വത്തെ അപമാനിക്കുന്ന സ്ത്രീധന സമ്പ്രദായത്തെ എതിര്‍ത്തും, സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്തും വിദ്യാര്‍ഥികള്‍.ഭരണഘടന ദിനം, സ്ത്രീധന വിരുദ്ധ ദിനം എന്നിവയോ ടനുബന്ധിച്ച് വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് വിദ്യാര്‍ഥികള്‍ മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞയെടുത്തത്.പ്രധാനധ്യാപിക സി.ആര്‍. ശ്രീജ ഉദ്ഘാടനം ചെയ്തു.കെ.ജി. സുകന്യ അധ്യക്ഷയായി.കെ. പ്രേംരാജ് ,സുരേഷ് പൂവാട്ടു മീത്തല്‍, പി. ചന്ദ്രശേഖരന്‍, സി. ജയരാജന്‍, അറഫ,വസീം അഹമ്മദ്,രസ്യരവീന്ദ്രന്‍സംസാരിച്ചു. ഭരണഘടന പ്രാധാന്യം എന്ന വിഷയത്തില്‍ എം. സജ്‌ന ക്ലാസെടുത്തു. മര്‍കസ് കോളജ് അധ്യാപക വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനം, പ്രതിജ്ഞ, സമ്മാന വിതരണം എന്നിവയും സംഘടിപ്പിച്ചു.

 

 

Sharing is caring!