മലപ്പുറത്ത് പോക്സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍. ഏഴുവര്‍ഷം മുമ്പ് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതായകേസിലും പിടിയിലായിരുന്ന
അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫി(53) നെയാണ് താനൂര്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്.
നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതിനാണ് ഇത്തവണ അറസ്റ്റ്. താനൂരിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനായിരിക്കെയാണ് ഇപ്പോള്‍ അറസ്റ്റ്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്‌ററ്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. ഒന്നിലധികം കുട്ടികളെ ഇയാള്‍ ലൈംഗികാതിക്രമണത്തിന് വിധേയനാക്കിയിതായി സൂചനയുണ്ട്. ഏഴുവര്‍ഷം മുമ്പ് പരപ്പനങ്ങാടി നെടുവ സ്‌കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആദ്യപോക്സോ കേസില്‍ പ്രതിയായ അഷ്റഫിനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ സ്‌കൂളില്‍ കയറി അക്രമം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
രാജ്യത്ത് സ്ത്രീപീഡന- പോക്സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നില്ലെന്ന പരാതികള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




