17കാരിയെ ഗര്‍ഭിണിയാക്കിയ സംഭവം : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി 17കാരിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 21കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പുത്തൂര്‍ പുതുക്കുടി ഷംനാദിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2021 ഫെബ്രുവരി എട്ടിന് രാത്രി 11.20നാണ് കേസിന്നാസ്പദമായ സംഭവം. 2021 ഒക്‌ടോബര്‍ 20ന് പരാതിക്കാരി ആണ്‍കുട്ടിയെ പ്രസവിച്ചു. 2021 ഓക്‌ടോബര്‍ 25ന് കോട്ടക്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]