മലപ്പുറത്ത് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചു

മലപ്പുറത്ത് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചു

കുറ്റിപ്പുറം. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിന് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി പരാതി. തന്നെ വാട്‌സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ തന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പാപ്പിനിശ്ശേരി സ്വദേശിനിയാണ് രംഗത്തെത്തിയത്.
പരാതി ഇങ്ങനെ;
മക്കളുമൊത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്‌സി ഡ്രൈവറെയും ചേര്‍ത്ത് പ്രദേശത്തുള്ളയാള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി എന്ന തരത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു പ്രചാരണം. ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയും പ്രായപൂര്‍ത്തിയായ മക്കളുടെയും നിര്‍ദ്ദേശപ്രകാരം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രമോദ് പരാതിയില്‍ തെളിവില്ലെന്ന് പറഞ്ഞ് മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കുമെന്ന് റസിയ പറഞ്ഞു

Sharing is caring!