മലപ്പുറത്ത് കുട്ടികള്‍ക്ക് കഞ്ചാവ് കൊടുക്കുന്നയാള്‍ പിടിയില്‍

മലപ്പുറത്ത് കുട്ടികള്‍ക്ക് കഞ്ചാവ് കൊടുക്കുന്നയാള്‍ പിടിയില്‍

കുറ്റിപ്പുറം: കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. തിരുനാവായ താഴത്തറ കുറുവില്‍ വീട്ടില്‍ ബഷീര്‍ (54) നെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ഇയാളില്‍ നിന്ന് കാല്‍കിലോ കഞ്ചാവ പിടിച്ചെടുത്തു. കുറ്റിപ്പുറം തിരൂര്‍ റോഡ് പരിസരത്ത് നിന്നണ് പിടികൂടിയത്. പ്രതിയിപ്പോള്‍ പാണ്ടികശാലയിലാണ് താമസം. ഇയാള്‍ വലിയ തോതില്‍ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പിടികൂടിയത്.

Sharing is caring!