വെറും 33സെക്കന്റിനുള്ളില്‍ 118മൂലകങ്ങളും പറയും മലപ്പുറത്തെ ഈ പ്ലസ്ടുകാരി

മലപ്പുറം: വെറും 33 സെക്കന്റിനുള്ളില്‍ 118 മൂലകങ്ങളും പറയും മലപ്പുറത്തെ ഈ പ്ലസ്ടുകാരി. തന്റെ ഈ കഴിവിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് മലപ്പുറം ആനക്കയം പാണായി സ്വദേശി ഷഹാന.
താന്‍ ഈ നേട്ടം കൈവരിച്ചത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണെന്ന് ഷഹാന പറയുന്നു.

സ്‌കൂളിലെ തന്റെ അധ്യാപകന്റെ പ്രോത്സാഹനം കൊണ്ടാണ് ഇത്തരം ഒരു അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്നും ഷഹാന പറഞ്ഞു.മലപ്പുറം ആനക്കയം പാണായി കാടേരി മുസ്തഫ റസിയ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ഷഹാന. ഷാനജിബിന്‍ ആണ് സഹോദരി.മകള്‍ക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാതാപിതാക്കളും പറയുന്നു. സ്‌കൂള്‍ തലം മുതല്‍ ഒരുപാടു നേട്ടങ്ങള്‍ സ്വന്തമാക്കിയ ഷഹാന കരാട്ടെയില്‍ ബ്ലൂ ബെല്‍റ്റും നേടിയിട്ടുണ്ട്. ആനിമേഷന്‍ ചിത്രങ്ങള്‍ തയാറാക്കുന്നതിലും മിടുക്കിയാണ് ഷഹാന. എംബിബിഎസ് എടുത്ത് ഡോക്ടറാകണമെന്നാണ് ഷഹാനയുടെ ആഗ്രഹം.

 

Sharing is caring!