മലപ്പുറം വളയംകുളത്തുനിന്ന് കാണാതായ യുവാവ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
ചങ്ങരംകുളം:വളയംകുളത്ത് നിന്ന് കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വളയംകുളം അസ്സബാഹ് കോളേജിന് പുറകില്‍ താമസിക്കുന്ന പണ്ടാരത്തില്‍ കാസിമിന്റെ മകന് ഷഹദ് (21)നെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച കാലത്ത് 9 മണി മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രി 9 മണിയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തി മൃതദേഹം കരക്കെത്തിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു..മാതാവ് ജുബൈലിയ,സഹോദരങ്ങള്‍:ജാഫര്‍,ഫായിസ്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]