മുന്‍ മന്ത്രി ഇ.കെ ഇമ്പിച്ചിബാവയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു

മുന്‍ മന്ത്രി ഇ.കെ ഇമ്പിച്ചിബാവയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു

പൊന്നാനി:മുന്‍ ഗതാഗത മന്ത്രിയും എം.പി യും എം.എല്‍.എ യുമായിരുന്ന ഇ.കെ ഇമ്പിച്ചി ബാവയെ കുറിച്ചുള്ള ഡോക്യുമെന്ററി തിര പോലൊരാള്‍ പ്രദര്‍ശനത്തിനെത്തുന്നു. നാളെ (വ്യാഴം)10 മണിക്ക് പൊന്നാനി അലങ്കാര്‍ തിയറ്ററിലാണ് ആദ്യ പ്രദര്‍ശനം. വൈകീട്ട് 3 മണിക്ക് പൊന്നാനി ഏ.വി ഹൈസ്‌കൂളില്‍ ഡോക്യുമെന്റെറിയുടെ പ്രകാശനം നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് സംഗീത സംവിധായകന്‍ ബിജിപാലിന് നല്‍കി നിര്‍വഹിക്കും.

പൊന്നാനിയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന ഇമ്പിച്ചിബാവയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്റെറി.
ഇമ്പിച്ചിബാവ യുടെത്യാഗോജ്ജലമായ പോരാട്ടങ്ങളും, ജയില്‍ വാസവും , ഒളിവ് ജീവിതവും ഡോക്യുമെന്റെറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൈസ്‌കൂള്‍ പഠനകാലത്ത് എ.കെ.ജി നയിച്ച ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന വിളംബര ജാഥയില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വഴികളും ഡോക്യുമെന്ററിയിലുണ്ട്. പാര്‍ലമെന്റില്‍ പ്രാദേശിക ഭാഷയില്‍ ആദ്യമായി പ്രസംഗിച്ചത് ഇമ്പിച്ചിബാവയാണ്. മലബാറിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കുന്നതും ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ്.

ഇമ്പിച്ചിബാവയോടപ്പമുള്ള ജയിലനുഭവങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കുന്നു.വി.എസ് അച്ചുതാനന്ദന്‍,എം.ടി വാസുദേവന്‍ നായര്‍ , കോടിയേരി ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തല എന്നിവരും ഇമ്പിച്ചിബാവയെ ഓര്‍ക്കുന്നു.പി.കെ ശ്യാം കൃഷ്ണന്‍ സംവിധാനം ചെയ്ത ഡോക്യുമെന്റെറിയുടെ രചന സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി പി.കെ ഖലിമുദ്ദീനാണ്.റഫീഖ് അഹമ്മദ് എഴുതിയ പാട്ടിന് ബിജി പാലിന്റെതാണ് സംഗീതം

 

Sharing is caring!