കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം കുറ്റിപ്പാലയിലെ 13കാരന്‍ മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല കോടങ്ങാട്ട് സുരേഷിന്റെ മകന്‍ അഭിറാം സുരേഷ് (13) ആണ് മരിച്ചത്. എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.45നായിരുന്നു അപകടം. വീടിനു മുന്നിലുള്ള റോഡില്‍ സൈക്കിള്‍ ഉന്തി നടന്നുവരുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരണപ്പെടുകയായിരുന്നു. ചങ്ങരംകുളം എസ് ഐ എ ഖാലിദ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ദീപയാണ് മരിച്ച അഭിറാം സുരേഷിന്റെ മാതാവ്. സഹോദരന്‍ : അദ്വൈത്.

 

Sharing is caring!