ഓര്മ ശക്തിയില്‍ മലപ്പുറത്തെ ഈരണ്ടുവയസ്സുകാരിയെ തോല്പിക്കാനാവില്ല

മലപ്പുറം: ഓര്മ ശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി സാന്‍വി പ്രജോഷ്. കോഹിനൂര്‍ ചാലിയില് വെങ്കുളത്ത് പ്രജോഷ്-ബബിത ദമ്പതികളുടെ ഏകമകള്‍ സാന്‍വി പ്രജോഷാണ് ചെറുപ്രായത്തില്‍തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. മകള്‍ ചുറ്റിലുള്ള കാര്യങ്ങളെല്ലാം നന്നായി മനസ്സിലാക്കുകയും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കി തിരിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍കൂടിയായ മാതാവ് ബബിതയാണ് കൂടുതല്‍ കാര്യങ്ങള്‍ മകളെ കൊണ്ടു പഠിപ്പിച്ചത്. രണ്ടുവയസ്സു പ്രായമുള്ളപ്പോള്‍തന്നെ മനുഷ്യ ശരീരത്തിലെ 15 ഭാഗങ്ങള്‍, ഒമ്പത് നിറങ്ങള്‍, ആകൃതി, സസ്യഭാഗങ്ങള്‍, പച്ചക്കറികള്‍, വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫര്‍ണിച്ചറുകള്‍, പക്ഷികള്‍ ഇവ തിരിച്ചറിഞ്ഞ് ഇംഗ്ലീഷ് ഭാഷയില്‍ പേരുകള്‍ പറയുകയും പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയുമാണ് റെക്കോര്‍ഡ് ലഭിച്ചത്. ഇതിനു മുമ്പ് അംഗന്‍വാടികളില്‍ നടന്ന ടാലന്‍ഡ് ടെസ്റ്റുകളിലും ഈ കൊച്ചുമിടുക്കി ഒന്നാംസ്ഥാനം നേടിയിരുന്നു. പിതാവ് പ്രജോഷ് ഭര്‍ത്താവ് ഖത്തറില്‍ സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്റാണ്. . മാതാവും ബബിതയും ഖത്തില്‍ ഇലക്ട്രിക്കല്‍ എന്ജിനിയറായിരുന്നെങ്കിലും പിന്നീട് മകളോപ്പം നാട്ടിലേക്കുവരികയായിരുന്നു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]