സ്‌കൂളില്‍ നിന്നും വീണുകിട്ടിയ സ്വര്‍ണാഭരണം സ്‌കൂള്‍ അധികൃതരെ ഏല്‍പിച്ച് മലപ്പുറത്തെ വയറിങ് തൊഴിലാളി

വളാഞ്ചേരി: വീണു കിട്ടിയ ഒന്നേകാല്‍ പവന്റ സ്വര്‍ണാഭരണം സ്‌കൂള്‍ അധികൃതരെ ഏല്പിച്ച് വയറിങ് തൊഴിലാളി മാതൃകയായി. വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ വീണു കിട്ടിയ സ്വര്‍ണാഭരണം പ്രധാനധ്യാപികയെ ഏല്പിച്ച സി.കെ പാറ സ്വദേശി ഷിഹാബുദ്ദീന്‍ ആണ് മാതൃകയായത്. സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം പ്രധാനധ്യാപിക സി.ആര്‍. ശ്രീജ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് അധ്യക്ഷനായി. സ്വര്‍ണാഭരണം തിരിച്ച് നത്തിയ ഷിഹാബുദ്ദിന് കുട്ടിയുടെ പിതാവ് എ. മുഹമ്മദ് അഷറഫ് ക്യാഷ് പ്രൈസ് നല്‍കി.സ്‌കൂളിന്റെ ഉപഹാരം പ്രധാനധ്യാപികയും കൈമാറി.വിജയഭേരി കോഡിനേറ്റര്‍ സുരേഷ് പൂവാട്ടു മീത്തല്‍, എസ്. ആര്‍.ജി കോഡിനേറ്റര്‍ എം.വി. ജെയ്‌സന്‍ സംസാരിച്ചു.വിദ്യാലയത്തില്‍ വരുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ വില പിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന ബോധവല്‍ക്കരണവും ചടങ്ങില്‍ സംഘടിപ്പിച്ചു.

 

Sharing is caring!