കാലിക്കറ്റ് സര്‍വകലാശാല കാംപസ് ഭൂമിയില്‍നിന്ന് ചന്ദന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസ് ഭൂമിയില്‍ നിന്നും നവംബര്‍ അഞ്ചിന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു (34) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ 2016ല്‍ കാലിക്കറ്റ് കാംപസില്‍ നിന്നും ഒരു ചന്ദന മരവും, ചേളാരി മാതാപുഴ റോഡിലെ ഓക്സിജന്‍ പ്ലാന്റിന്റെ വളപ്പില്‍ നിന്നും അഞ്ച് ചന്ദന മരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്. കേസില്‍ നാല് പേരെ പത്ത് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ ഷിബുലാല്‍, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി