ഭര്യാമാതാവിനെ മര്‍ദിച്ച 31കാരന്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍
ഭര്യാമാതാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ തമിഴ്നാട് സേലം ഓമലൂര്‍ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജിനെ (31) പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. തമിഴ്നാട് ദീവാട്ടിപ്പട്ടി സ്വദേശിനി സാവിത്രിയുടെ പരാതിയിലാണ് അറസ്റ്റ്. ജൂണ്‍ 14-ന് സാവിത്രിയും മകള്‍ തെന്നരസി (25)യും താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്സിലേക്ക് ഗോവിന്ദരാജും മറ്റു രണ്ടാളുകളും കയറിച്ചെന്നു. 11 മാസം പ്രായമായ ഇവരുടെ കുട്ടിയെ വിട്ടുകിട്ടുന്നതിന് തെന്നരസി ഗോവിന്ദരാജിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധത്താല്‍ തെന്നരസിയെ മര്‍ദിച്ചു. തടയാന്‍ ചെന്ന സാവിത്രിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]