മലപ്പുറം എടപ്പറ്റയിലെ നൗഷാദിനിത് സ്വപ്‌നസാഫല്യം

മലപ്പുറം എടപ്പറ്റയിലെ നൗഷാദിനിത് സ്വപ്‌നസാഫല്യം

സ്വന്തമായി ഒരുതുണ്ട് ഭൂമിയെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് എടപ്പറ്റ കൊമ്പംകല്ലിലെ കാഞ്ഞിരങ്ങാടന്‍ നൗഷാദ്. ഭാര്യ സീനത്തും രണ്ട് മക്കളുമടങ്ങുന്ന കുടുംബം സഹോദരിയുടെ വീട്ടിലാണ് താമസം. അഞ്ചുവര്‍ഷംമുമ്പാണ് മിച്ചഭൂമിക്കായി അപേക്ഷ നല്‍കിയത്. എടപ്പറ്റ ഏപ്പിക്കാട് ചുള്ളിയോട് കുന്ന് അഞ്ചര സെന്റ് ഭൂമിയും അതിന്റെ പട്ടയവും കിട്ടി. ‘സര്‍ക്കാര്‍ നടപടിയില്‍ അതിയായ സന്തോഷമുണ്ടെന്ന്’ നൗഷാദ് പറഞ്ഞു. മലപ്പുറം 2016 മുതല്‍ -2021 ഒക്ടോബര്‍വരെ ജില്ലയില്‍ 27,576 പട്ടയങ്ങള്‍ വിതരണംചെയ്തു. 2016- 2021 ഏപ്രില്‍ 30 വരെ 26,378 പട്ടയങ്ങളും 2021 മെയ് മുതല്‍ ഒക്ടോബര്‍വരെ 1198 പട്ടയങ്ങളുമാണ് നല്‍കിയത്. ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗം, ദേവസ്വം, വനഭൂമി, മിച്ചഭൂമി, പുറമ്പോക്ക്, കോളനി പട്ടയം, ഇനാം പട്ടയം എന്നീ വിഭാഗങ്ങളിലാണിവ. 2019 ഫെബ്രുവരി 20ന് നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ 34 ആദിവാസ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണംചെയ്തു. 25 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് റവന്യൂ ഏറ്റെടുത്തത്.

Sharing is caring!