നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടിക്കൂടി

നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടിക്കൂടി

തിരൂരങ്ങാടി : ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ പിടിക്കൂടി.
വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് സമീപം നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ കാട്ടുപന്നി വയലിലേക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ തൊട്ടടുത്ത വയലിനോട് ചാരിയുള്ള ചേർന്ന കുഴിയിൽ കണ്ടെത്തുകയായിരുന്നു. ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂർ റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റെസ്പോണ്‍സ് ടീം ഉദ്യോഗസ്ഥരെ അറിയിച്ചു. ഞായറാഴ്ചച 11 മണിയോടെ ഡി.വൈ.ആർ.ഒ അംജിത്, ബി.എഫ്.ഒ. റിയാസ്, വാച്ചർ നിസാർ, ഡ്രൈവർ അനീഷ്ബാബു, ക്ലബ്ബ് പ്രവർത്തകരായ അലി, അസിം, ഷബീറലി, അബൂബക്കർ സിദ്ദിഖ്  തുടങ്ങിയവരുടെ നേതൃത്വത്തിൽ പന്നിയെ കുഴിയിൽ നിന്നും കയറുപയോഗിച്ച് പൊക്കിയെടുത്തു. പന്നിയെ കൊടുമ്പുഴ സ്റ്റേഷനിലെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Sharing is caring!