മലപ്പുറം പുതുപൊന്നാനി അഴിമുഖത്ത് കളിക്കുന്നതിനിടെ 14കാരനെഒഴുക്കില്പെട്ട് കാണാതായതായി

വെളിയങ്കോട്: പുതുപൊന്നാനി അഴിമുഖത്ത് വെളിയങ്കോട് ഭാഗത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍ പെട്ട് കാണാതായി.വെളിയങ്കോട് ചക്കരമാക്കല്‍ സ്വദേശി അബ്ദുള്‍ മനാഫിന്റെ മകന് നിസാബ്(14) ആണ് ഒഴുക്കില്‍ പെട്ട് കാണാതായത്.മറ്റു മൂന്ന് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ സുഹൃത്ത് വെള്ളത്തില്‍ വീണതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു നിസാബ്. എന്നാല്‍ നിസാബ് ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി പോലീസ്, തീരദേശ പോലീസ്, ഫയര്‍ഫോഴ്സ്, മത്സ്യ ബന്ധന ബോട്ടുകള്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]