ഒറ്റ വിരലില്‍ വിസ്മയം തീര്‍ത്ത് മലപ്പുറത്തുകാരന് ഷാഹിര്‍

ഒറ്റ വിരലില്‍ വിസ്മയത്ത് മലപ്പുറം ചങ്ങരംകുളത്തുകാരന്‍ ഷാഹിര്‍. പരിമിതികളെ അതിജീവിച്ച് ഒറ്റ വിരലില്‍ പിയാനോ വായിച്ച് വിസ്മയം തീര്‍ക്കുകയാണ് എറവറാംകുന്ന് സ്വദേശിയായ ഷാഹിര്‍. സംഗീതം ആസ്വദിക്കാനും പിയാനോ വായിക്കാനുമാണ് ഷാഹിര്‍ ഒഴിവുസമയങ്ങള്‍ കൂടുതലായി ചിലവഴിക്കുന്നത്. തെക്കത്തുവളപ്പില്‍ സൈദ് സുബൈദ ദമ്പതികളുടെ മകനാണ് ഷാഹിര്‍. ആറാം വയസില്‍ പിതാവ് കളിപ്പാട്ടമായി വാങ്ങി നല്കിയ ചെറിയ പിയാനോ വായിച്ചാണ് ഈ രംഗത്തേക്കുള്ള ഷാഹിറിന്റെ കടന്നുവരവ്. ഇതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ പിതാവ് നല്ലൊരു പിയാനോ തന്നെ വാങ്ങി നല്കി. പിന്നീട് പിയാനോ ആയി ഷാഹിറിന്റെ കൂട്ടുകാരന്. ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും വിപ്ലവഗാനങ്ങളും അടക്കം നിരവധി ഗാനങ്ങള്‍ പിയാനോയില്‍ തനിക്ക് ആകുന്ന രീതിയില്‍ ഈ യുവാവ് വായിക്കും. ഇതിനോടകംതന്നെ നിരവധി വേദികളില്‍ കഴിവുകള്‍ പ്രകടിപ്പിച്ച് സമ്മാനങ്ങളും നേടി കഴിഞ്ഞു.ഉപ്പയും ഉമ്മയും കൂട്ടുകാരുമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഷാഹിര്‍ പറയുന്നു. ഏതെങ്കിലും ഒരു റിയാലിറ്റി ഷോയില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കണം എന്നാണ് ഷാഹിന്റെ മോഹം. ഇതിനായി കാത്തിരിക്കുകയാണ് ഈ യുവാവും കുടുംബവും.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]