സ്വന്തംകിടപ്പാടം തിരിച്ചുപിടിക്കാന്‍ വഴിയോര തട്ടുകടയുമായി മലപ്പുറം ചാലിയാറിലെ സുഹറാബി
മലപ്പുറം: ജപ്തി ഭീഷണിയിലായ സ്വന്തംകിടപ്പാടം തിരിച്ചുപിടിക്കാന്‍ വഴിയോര തട്ടുകടയുമായി മലപ്പുറം ചാലിയാറിലെ സുഹറാബി. ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടം കപ്പച്ചാലില്‍ സിദ്ദിഖിന്റെ ഭാര്യ സുഹറാബിയാണ് നിലമ്പൂര്‍ കനോലി ഫ്ലോട്ടിന് സമീപം കെ.എന്‍.ജി റോഡ് അരികില്‍ വിവിധയിനം ബിരിയാണിയും മറ്റ് വിഭവങ്ങളുമായി തട്ടുകട നടത്തുന്നത്.
പ്രതിസന്ധിക്ക് മുന്നില്‍ പതറാതെ മുന്നോട്ട് പോകുന്ന സുഹറാബിക്ക് കാരുണ്യ മനസുകളുടെ കൈതാങ്ങ് അനിവാര്യമാണ്. നിലമ്പൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 6 ലക്ഷം രൂപ വീട് നിര്‍മ്മണത്തിന് എടുത്ത തുകയാണ് അടവ് തെറ്റി ജപ്തി ഭീ ഷ്ണിയിലായത്. സുഹറാബിയുടെ മണ്ണുപ്പടത്തെ വീട്ടില്‍ 6.56 ലക്ഷം രൂപ അടക്കണം ഇല്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടിസ് പതിച്ച് ബാങ്കുകാര് മടങ്ങിയിട്ട് ദിവസങ്ങളായി.
ശാരീരിക അവശതയുള്ള ഭര്‍ത്താവിന് ജോലിക്ക് പോകാനാവില്ല. 10, 9,7, ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുമുണ്ട്. ബാങ്ക് അടവ് തീര്‍ക്കാനും, മറ്റ് ചിലവുകള്‍ക്കും ഈ തട്ടുകടയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയമെന്നും സുഹറാബി പറയുന്നു, എടക്കരയിലെ ഹോട്ടലിലെ തൊഴിലാളിയായിരുന്നു. ഹോട്ടല്‍ അടച്ചതോടെയാണ് മറ്റ് മാര്‍ഗ്ഗമില്ലാതെ കെ.എന്‍.ജി റോഡ് അരികില്‍ ഒരു വര്‍ഷം മുന്‍പ് തട്ടുകട തുടങ്ങിയത്.
എന്നാല്‍ പലപ്പോഴും ഉണ്ടാക്കുന്ന സാധനങ്ങള്‍ പൂര്‍ണ്ണമായും വില്‍പ്പന നടത്താന്‍ കഴിയാത്തതിനാല്‍ പ്രയാസം ഇരട്ടിക്കുകയാണ്. ഇതേതുടര്‍ന്ന് തന്റെ പ്രയാസങ്ങള്‍ വാട്ട്സാപ്പിലൂടെ പങ്കുവെച്ചതോടെ ബുധനാഴ്ച്ച പോലീസുകാര്‍ ഉള്‍പ്പെടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങി ഇവരെ സഹായിക്കാന്‍ എത്തിയിരുന്നു. തന്റെ തട്ടുകടയില്‍ സാധനങ്ങള്‍ ബാക്കി വന്നാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിച്ച് നല്‍കിയാണ് മടങ്ങാറുള്ളത്.
സുഹറാബിക്ക് കിടപ്പാടം നഷ്ടമാകാതിരിക്കാന്‍ കാരുണ്യ മനസുകളുടെ സഹായം അനിവാര്യമാണ്. വീട് നഷ്ടമായാല്‍ ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയും കൊണ്ട് എങ്ങോട്ടു പോകുമെന്ന ചോദ്യത്തിന് സുഹറാബിക്ക് മറുപടിഇല്ല. നന്മ വറ്റാത്ത മനസുള്ളവര്‍ സമൂഹത്തിലുള്ളപ്പോള്‍ സുഹറാബീക്കും തന്റെ വീടിന്റെ കടം വീട്ടാമെന്ന പ്രതീക്ഷയുണ്ട്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]