മലപ്പുറം എടക്കരയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തീപ്പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍

മലപ്പുറം എടക്കരയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തീപ്പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍

മലപ്പുറം: ഭര്‍തൃഗൃഹത്തില്‍ യുവതി തീപ്പൊള്ളലേറ്റു മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനേയും, ഭര്‍തൃ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.എടക്കര പാലേമാട് ഉണിചന്തം സ്വദേശി അരീക്കുളങ്ങര അന്‍വര്‍ സാദിഖ് (38,) ജ്യേഷ്ടന്‍ അബ്ദുള്‍ റസാഖ് (40 )എന്നിവരെയാണ് നിലമ്പൂര്‍ ഡി.വൈ.എസ.പി സാജു കെ അബ്രഹാം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നിന് ് അന്‍വര്‍ സാദിഖിന്റെ ഭാര്യ മമ്പാട് നടുവക്കാട് സ്വദേശിനി ചപ്പ തൊടിക സലീന (36) ഭര്‍ത്താവിന്റെ പാലേമാട് ഉണിചന്തത്തിലുള്ള വീട്ടില്‍ വെച്ച് തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സലീനയുടെ പിതാവ് അലവി നല്‍കിയ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ സലീന ഭര്‍തൃവീട്ടില്‍ മാനസിക പീഢനത്തിരയായിരുന്നു എന്നു വിവരം ലഭിച്ചു. ഇതോടെ അന്വേഷണം നിലമ്പൂര്‍ ഡി.വൈ.എസ്.പി ഏറ്റെടുക്കുകയായിരുന്നു. ഗാര്‍ഹിക പീഢനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ കൂട്ടിചേര്‍ത്താണ് ഭര്‍ത്താവിനേയും, ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Sharing is caring!