മലപ്പുറത്തെ ഈ ഒമ്പതുകാരിയുടെ നേട്ടം കാഴ്ചപരിമിതികള്‍ക്കുള്ളില്‍ നിന്ന്
മലപ്പുറം: വനിത ശിശുവികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടി തൃക്കലങ്ങോട് മരത്താണി പേരൂര്‍ വീട്ടില്‍ ഒമ്പതുവയസ്സുകാരി അല്‍വീന. കാഴ്ചപരിമിതികള്‍ക്കുള്ളില്‍ നിന്നാണ് അല്‍വീന ഈ നേട്ടം കൈവരിച്ചത്. തൃക്കലങ്ങോട് മരത്താണി പേരൂര്‍ വീട്ടില്‍ സിദ്ദീഖ് -ലബിത ദമ്പതികളുടെ ഇളയ മകളാണ് അല്‍വീന.
കാഴ്ച പരിമിതിയെ മറികടന്ന് കീബോര്‍ഡ് വായിക്കുകയും വിവിധ ഭാഷകളില്‍ നിറങ്ങളും നമ്പറുകളും വാക്കുകളും പറഞ്ഞും പാട്ടുപാടിയുമാണ് പുരസ്കാരത്തിന് അര്‍ഹയായത്. വള്ളിക്കാപ്പറ്റ ബ്ലൈന്‍ഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. കീബോര്‍ഡില്‍ തന്റെ മാന്ത്രിക വിരലുകളാല്‍ മായാജാലം സൃഷ്ടിക്കുന്നത് ആരും കേട്ടിരുന്നുപോകും.
പാട്ടുകളും മൊബൈല്‍ റിങ് ട്യൂണുകളുമെല്ലാം അല്‍വീന കീബോര്‍ഡില്‍ അസ്സലായി വായിക്കും. സ്പാനിഷ്, ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, ഹിന്ദി എന്നീ ഭാഷകളില്‍ നമ്പറുകളും വാക്കുകളും അല്‍വീന പറയും. ലാപ്ടോപില്‍ കഥയെഴുതാന്‍ പോലും ഈ മിടുക്കിക്ക് ആരുടെയും സഹായം വേണ്ട. കാഴ്ചയുള്ളവരേക്കാള്‍ വേഗത്തില്‍ വാക്കുകള്‍ ടൈപ്പ് ചെയ്യാനും അല്‍വീനക്ക് സാധിക്കും. ഒട്ടേറെ പുരസ്കാരങ്ങളും മെഡലുകളും ലഭിച്ചിട്ടുണ്ട്. ഉജ്ജ്വല ബാല്യ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍വീനയുടെ കുടുംബം പറഞ്ഞു. ചെറുപ്പം മുതലേ സംഗീത ഉപകരണങ്ങളോട് അല്‍വീനക്ക് താല്പര്യം ഉണ്ടായിരുന്നു. ഇനി ഡ്രംസിലും കഴിവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍വീന. ഡ്രംസ് വാങ്ങി നല്‍കണമെന്ന് പിതാവ് സിദ്ധീഖ് പറഞ്ഞു.
സൂഫി ഡാന്‍സും അല്‍വീനക്ക് വഴങ്ങും. പാട്ട് കേട്ടാല്‍ ഡാന്‍സ് ചെയ്യുമെന്ന് മാതാവ് പറഞ്ഞു.
അഫിയ മിന്‍ഹ സഹോദരിയാണ്. അഡ്വ.യു.എ. ലത്തീഫ് എംഎല്‍എ അല്വീനയെ അഭിനന്ദിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മാണം എന്നീ മേഖലകളില്‍ നിന്ന് അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറുവയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം നല്‍കുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]