മലപ്പുറം പത്തപ്പിരിയത്ത് 61കാരന് റോഡരികില്‍ കുഴഞ്ഞു വീണ് മരിച്ചു
എടവണ്ണ: മലപ്പുറം പത്തപ്പിരിയത്ത് 61കാരന് റോഡരികില്‍ കുഴഞ്ഞു വീണ് മരിച്ചു. പത്തപ്പിരിയം ഒടുവന്‍ കുന്നിലെ കാരോത്ത് ഉണ്ണികൃഷ്ണന് (61) ആണ് മരിച്ചത്. പന്തള്ളിയില് നിന്നും ചീനിക്കലിലേക്ക് നടന്നു പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പുഷ്പവല്ലി. മക്കള്‍: ലിപിന്‍, ഷിബിന്‍, ഗീതു. (മരുമക്കളില്ല).സഹോദരങ്ങള്‍: , വേശു, ശാന്ത, ബേബി, ശശിധരന്, ചന്ദ്രന്, പരേതനായ രാജന്.
എടവണ്ണ എസ്ഐ കെ അച്ചുതന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]