തന്റെ ഭര്‍ത്താവിനെ മലപ്പുറം ചെനക്കലെ ഭര്‍തൃ വീട്ടുകാര്‍ ഒളിപ്പിച്ചെന്ന് യുവതി
മലപ്പുറം: തന്റെ ഭര്‍ത്താവിനെ മലപ്പുറം ചെനക്കലെ ഭര്‍തൃ വീട്ടുകാര്‍ ഒളിപ്പിച്ചെന്നും നീതി തേടി പലയിടത്തും കയറി അലഞ്ഞിട്ടും നീതി ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു. വയനാട് വയനാടകണിയാമ്പറ്റ സ്വദേശിനി ഫസീലയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രില്‍ ആറ് മുതലാണ് ഭര്‍ത്താവിനെ കാണാതായതെന്നും ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനത്തിന്റെയും മറ്റ് പേരില്‍ നിരന്തരം പീഡിപ്പിക്കുന്നതായും യുവതി പറഞ്ഞു. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത് ചെനക്കലുള്ള യുവാവുമായി വിവാഹം കഴിച്ചത്.2020സെപ്തംബര്‍ 28നായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം. പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും സംരക്ഷണം നല്കാന് കോടതി ഉത്തരവുണ്ടായിട്ടും പോലീസ് നടപ്പാക്കുന്നില്ലെന്നും യുവതി ആരോപിച്ചു.വിവാഹം കഴിഞ്ഞ് നാല് മാസം സ്വന്തം വീടായ വയനാട്ടിലായിരുന്നു ഭര്‍ത്താവുമൊത്ത് താമസം. പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.രണ്ട് മാസത്തിന് ശേഷം വടക വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ നിന്നാണ് ഭര്‍ത്താവ് മുക്കിയതെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും യുവതി തേഞ്ഞലപ്പലത്ത് ാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]