നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റിലുള്‍പ്പെടെ 12 മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്നാണ് സമിതിയുടെ നിഗമനം.
തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരിയില്‍ വിഭാഗീയത തോല്‍വിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തില്‍ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയില്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതില്‍ പാളിച്ച പറ്റി. അഴീക്കോട് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 27 ന് ചേരുന്ന ലീഗ് നേതൃയോഗം അച്ചടക്ക നടപടിയെടുക്കും.

 

Sharing is caring!