17കാരിയുടെ പ്രസവം : ബന്ധുവിന്റെ സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനക്കയച്ചു

17കാരിയുടെ പ്രസവം : ബന്ധുവിന്റെ സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനക്കയച്ചു

മഞ്ചേരി : പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ നവജാത ശിശുവിന്റെയും ആരോപണ വിധേയനായ ബന്ധുവിന്റെയും സ്രവസാമ്പിളുകള്‍ ഡി എന്‍ എ പരിശോധനക്കായി റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. 2021 ഏപ്രില്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മാറാക്കര മദ്രസപ്പടിയിലുള്ള വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് രണ്ടത്താണി കീഴ്മുറി കുറ്റിയാംകുന്ന് കണ്ണന്‍ (57) നെ 2021 സെപ്തംബര്‍ 12ന് 12ന് കാടാമ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ഒ പ്രദീപാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഇന്നലെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.

Sharing is caring!