വാഹനങ്ങളിലെ ബാറ്ററി മോഷണം; അന്തര്‍ ജില്ലാ മോഷണകേസ് പ്രതി മലപ്പുറം വഴിക്കടവില്‍ പിടിയില്‍

നിലമ്പൂര്‍: രാത്രികാലങ്ങളില്‍ വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍.
കോഴിക്കോട് ചക്കിട്ടപ്പാറ ചിറക്കൊല്ലിമീത്തല്‍ വിനൂപ് എന്ന വിനു (31) വിനെയാണ് മലപ്പുറം വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
16ന് രാത്രി എടക്കര കാറ്റാടിയില്‍ എം.സാന്റ് യൂണിറ്റില്‍ നിര്‍ത്തിയിട്ട ജെ.സി.ബി യില്‍ നിന്നും 18ന് പുലര്‍ച്ചെ വഴിക്കടവ് -മുണ്ട യിലെ ഷെഡില്‍ നിര്‍ത്തിയ ജെ.സി.ബി യില്‍ നിന്നും ബാറ്ററികള്‍ മോഷണംപോവിയരുന്നു. മുണ്ടയില്‍ റോഡരികത്തു നിര്‍ത്തിയിട്ട ലോറിയുടെ ബാറ്ററിയും അടുത്തിടെ മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് ആക്രികടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. ദിവസ വാടകക്കെടുത്ത ഓട്ടോയില്‍ സംശയം തോന്നാതിരിക്കാന്‍ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താ ണ് പ്രതി നിലമ്പൂരിലെ ആക്രി കടകളില്‍ ബാറ്ററികള്‍ വില്‍പ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികള്‍ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്. ഓട്ടോ യാത്രക്കാരിയുടെ വീട്ടിലെ ഇന്‍വെര്‍ട്ടറിലെ ബാറ്ററിയാണ് ഇടിമിന്നലില്‍ ഇന്‍വെര്‍ട്ടര്‍ തകരാറായതാണ് വില്പന നടത്താന്‍ കാരണം എന്ന് പറഞ്ഞാണ് ആക്രി കടകളില്‍ പ്രതി സ്വയം പരിചയപ്പെടുത്തി വില്‍പ്പന നടത്തിയിരുന്നത്. മഫ്തി വേഷത്തിലെത്തിയ പോലീസ് പ്രതിയുടെ ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞു വിളിച്ചു സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടിയിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പു തിരുവനന്തപുരം പാറശാലയില്‍ ടാങ്കറില്‍ സ്പിരിറ്റ് കടത്തിയ കേസിലും, കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തു കുറ്റ്യാടിയില്‍ പാതയോരത്തു നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചു കോട്ടയത്തേക്കു കടത്തും വഴി കുമരകത്തു വെച്ച് പോലീസ് പിടിയിലായ കേസിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ചാണ് വഴിക്കടവിലെത്തിയതെന്ന് പ്രതി പോലീസ്നോട് പറഞ്ഞു. ആദ്യവിവാഹത്തില്‍ പ്രതിക്ക് ഒരു മകളുണ്ട് . വഴിക്കടവ് എസ്.ഐ തോമസ് കുട്ടി ജോസഫ് , എസ്.ഐ എം. അസൈനാര്‍, പോലീസുകാരായ ,ഡാനിയേല്‍ . കെ. എ, അബുബക്കര്‍ .എന്‍ എ , റിയാസ് ചീനി, എസ്. പ്രശാന്ത് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]