വിവാഹമോചനം ആവശ്യപ്പെട്ട് ചങ്കുവെട്ടിയില്‍ നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ കാരണം ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതിനും, പരപുരുഷ ബന്ധം ആരോപിച്ചതിനുമെന്ന് പരാതി

വിവാഹമോചനം ആവശ്യപ്പെട്ട് ചങ്കുവെട്ടിയില്‍ നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദിക്കാന്‍ കാരണം ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതിനും, പരപുരുഷ ബന്ധം ആരോപിച്ചതിനുമെന്ന് പരാതി

മലപ്പുറം: പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്നും പരപുരുഷ ബന്ധവും ആരോപിച്ച് ഭര്‍ത്താവ് തന്നെ അപമാനിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഭര്‍തൃസഹോദരിയും ഉപദ്രവിച്ചെന്നും
മലപ്പുറം ചങ്കുവെട്ടിയില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് മര്‍ദനത്തിനിരയായ നവവരന്റെ ഭാര്യയുടെ പരാതി. ഭാര്യയുടെ ബന്ധുക്കളുടെ മര്‍ദനത്തില്‍ നവവരന്റെ ജനനേന്ദ്രിയത്തിനടക്കം പരുക്കേറ്റിരുന്നു..
കോട്ടയ്ക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വരനെതിരെ പീഡനം ആരോപിച്ച് ഭാര്യ മലപ്പുറം ജില്ലാ പൊലീസ് മേധാവി
എസ്. സുജിത് ദാസിന് പരാതി നല്‍കിയത്. ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ ഹസീബിനെതിരെ (30) ആണ് ഭാര്യ പ്രകൃതി വിരുദ്ധ പീഡനവും പരപുരുഷ ബന്ധവും ആരോപിച്ച് അപമാനിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഭര്‍തൃസഹോദരിയും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി ഇന്ന് പരാതി നല്‍കിയത്. ഈ മാസം 15നാണ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നവവരനെ
തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. കേസില്‍ ഭാര്യാപിതാവടക്കം ആറുപേരെ കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടയ്ക്കലില്‍ ചികിത്സയിലാണ്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനെ ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നു. വഴങ്ങാത്തതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് രക്ഷിച്ചത്. കോട്ടക്കല്‍ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുള്‍ ജലീല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നാണ് ഭാര്യയുടെ ബന്ധുക്കള്‍ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

 

 

Sharing is caring!