കാലിക്കറ്റ് സർവകലാശാല; ലക്ഷദ്വീപ് സെന്ററുകൾ പുന:സ്ഥാപിക്കാൻ സർക്കാർ ഇടപെടണം: പി.അബ്ദുൽ ഹമീദ് എം.എൽ.എ
തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല ലക്ഷദ്വീപ് സെന്ററുകൾ
പുന:സ്ഥാപിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സെന്ററുകൾ അടച്ചുപൂട്ടാനുളള സർവ്വകലാശാല തീരുമാനം പുന:പരിശോധിക്കണമെന്നും
പി.അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ ലക്ഷദ്വീപിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സെൻ്ററുകൾ നിർത്തലാക്കാനുള്ള
യൂണിവേഴ്സിറ്റിയുടെ തീരുമാനം കേരളത്തോടും ലക്ഷദ്വീപിനോടുമുള്ള വെല്ലുവിളിയാണ്.ഇത് കാലങ്ങളായുളള കേരളവും ലക്ഷദ്വീപുമായുള്ള സാംസ്കാരിക- വിദ്യാഭ്യാസ – വാണിജ്യ ബന്ധങ്ങൾക്ക് മുറിവേൽപിക്കുന്ന തീരുമാനമാണ്.2005ൽ കേന്ദ്ര മന്ത്രിയായിരുന്ന പിഎം സഈദും
കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറും പ്രത്യേക താൽപര്യമെടുത്തണ് ലക്ഷദ്വീപിൽ യൂണിവേഴ്സിറ്റി സെൻററുകൾ ആരംഭിച്ചത്.
ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് അനായാസേന മികച്ച ഉന്നതപഠനം സാധ്യമാക്കുന്നതിനുംലക്ഷദീപും കേരളവും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധവും സാംസ്കാരിക വിനിമയവും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്
ദ്വീപിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി നേരിട്ട് സെൻററുകൾ തുടങ്ങാൻ തീരുമാനിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ലക്ഷദ്വീപ് ഭരണകൂടവുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് കാരണമാണ് സെൻററുകൾ അടച്ചുപൂട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയത്.
സെൻററുകൾ കൃത്യമായി മോണിറ്ററിങ് ചെയ്യുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടാകില്ല
രണ്ടു വർഷമായി ലക്ഷദ്വീപ് ഡീൻ ഇല്ലാതെയാണ് സെന്ററുകൾ പ്രവർത്തിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്
കേന്ദ്രത്തിലെ സംഘപരിവാർ ലോബിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻററുകൾ അടച്ചുപൂട്ടി പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കോളേജുകൾ ആരംഭിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്.
ഇക്കാര്യത്തിൽ
സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ,ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]