ബാലികയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ബാലികയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഇക്കഴിഞ്ഞ 12ന് കോടതി മുമ്പാകെ കീഴടങ്ങിയ പ്രതിയെ പൊലീസ് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവര ചിറയില്‍ വിനീഷ് (33) നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ മലപ്പുറം വനിതാ പൊലീസിന് വിട്ടു നല്‍കിയത്.
2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്‌ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Sharing is caring!