മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി മലപ്പുറം താനൂരില്‍ പിടിയില്‍

മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി മലപ്പുറം താനൂരില്‍ പിടിയില്‍

താനൂര്‍: മൂന്ന് കേസുകളിലായി കോടതി പിടികിട്ടാപ്പുള്ളിയായി പ്രക്യാപിച്ച ഉണ്യാലിലെ വാറണ്ട് പ്രതി അറസ്റ്റില്‍. ഉണ്ണിയാല്‍ സ്വദേശി മരക്കാരകത്ത് മജീദിന്റെ മകന്‍ മിര്‍ഷാദാണ് (28) പൊലീസ് പിടിയിലായത്. ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്.2016 മുതല്‍
ഇയാള്‍ നിരവധി രാഷ്ട്രിയ സംഘര്‍ഷങ്ങളില്‍ പ്രതിയാണ്. ഗള്‍ഫിലേക്ക് മുങ്ങിയ ഇയാള്‍ ഈ ഈയുടത്താണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷവും
2017 മെയ് 5ന് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് ഇയാളെ ഇന്നലെ ഉണ്യാ ലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇരുമ്പ് പൈപ്പ്, വാള്‍ എന്നിവ കൊണ്ട് സിദ്ധീഖ് എന്ന യാത്രക്കാരനെ മാരകമായി വെട്ടിപ്പരിക്കേല്പിക്കുജ്യയിരുന്നു. വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റു രണ്ടു കൊലപാതക കേസുകളിലും പ്രതിയെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
താനൂര്‍ ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്‌പെകര്‍ ജീവന്‍ ജോര്‍ജ്, താനൂര്‍ പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വോഡിലെ അംഗങ്ങളായ സബറുദ്ദീന്‍, അനീഷ്, ആല്‍ബിന്‍, വിപിന്‍, ജിനീഷ്, , അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
താനൂര്‍ ഡി വൈ എസ് പിയുടെ കീഴിയുള്ള പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വ്യാപകമായ അന്വേഷണം നടന്നുവരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

 

Sharing is caring!